Right to information
Secretary, Melukavu Gramapanchayat
Melukavu P O, Kottayam- 686652
Head Clark, Melukavu gramapanchayat
Melukavu P O, Kottayam- 686652
Office of the Joint Director
Collectorate P O, Kottayam
Short Title, Extent, and Commencement - Section-1
Everyone other than the applicant requesting information is included as a third party. This also includes the public authority.
- Order No. 3083/SIC-GEN-1/2008 dated 30.04.2008 of the Secretary, State Information Commission
Requesting explanations, interpretations, opinions, seeking views, compiling and providing information, asking lengthy and complex questions, and demanding grievance redressal do not fall under the purview of the Right to Information Act.
- Order No. 13019/SIC-GEN-4/2015 dated 21.04.2016 of the State Information Commission
Order stating that the application fee of ₹10/- need not be paid in direct cash at Grama Panchayat offices, and affixing a Court Fee Stamp is sufficient.
- Order No. 5318/SIC-GEN-4/2012 dated 10.01.2014 of the State Information Commission
Building plans and sketches need not be provided as they affect the personal privacy of the building owner.
- Order No. 3156/SIC-G-1/2015 dated 09.01.2020 of the State Information Commission
Copies of building plans and title deeds need not be provided as they constitute personal information of an individual.
- Order No. CP.No.193/2008/SIC dated 31.03.2008 of the State Information Commission
An application under the Right to Information Act cannot be submitted in the capacity of an office-bearer of an organization.
- Order No. CIC/RM/A/2014/003775-SA of the Central Information Commission
Gross Salary of employees can be disclosed under the Right to Information Act.
- Order in Civil Appeal No.9052 of 2012 dated 13.12.2012 of the Hon'ble Supreme Court
To disclose asset details, income tax returns, and service records of employees, there must be a larger public interest favoring such disclosure.
- Order No. CIC/AJ/A/2006/00411 dated 05.12.2006 of the Central Information Commission
A copy of a document submitted by the applicant themselves need not be provided under the Right to Information Act.
കൂടുതല് വായിക്കുക
പൊതു അധികാരി- വകുപ്പ് -2 (എച്ച്)
പൊതു അധികാരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭരണ ഘടനാ പ്രകാരമോ ലോകസഭയുടെയോ, നിയമ സഭയുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവില് വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സർക്കാരില് നിന്നും ഏതെങ്കിലും വിധത്തില് സഹായധനം കൈപ്പറ്റുന്ന സർക്കാർ ഇതര സംഘടനകളും പൊതു അധികാരിയുടെ നിർവ്വചനത്തില് വരുന്നതാണ്. സർക്കാർ ധനസഹായം കൈപ്പറ്റുന്നതോ സർക്കാരിന്റെ നിയന്ത്രണത്തില് ഉള്ളതോ ആയ സംഘടനകളും ഇതിന്റെ പരിധിയില് വരുന്നു.
വിവരാവകാശം വകുപ്പ്-2(ജെ)
ഒരു പൊതു അധികാരിയുടെ കൈവശത്തില് ഉള്ളതും നിയന്ത്രണത്തിലുള്ളതുമായ വിവരങ്ങള് ലഭിക്കാനുള്ള അവകാശം അപേക്ഷകനുണ്ട്. ഇതോടൊപ്പം താഴെപ്പറയുന്ന അവകാശങ്ങള് കൂടി അപേക്ഷകനുണ്ട്.
രേഖകള് പരിശോധിക്കാനുള്ള അവകാശം
രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകള് ലഭിക്കാനുള്ള അവകാശം
ഏതു പദാർത്ഥങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള് ലഭിക്കാനുള്ള അവകാശം
ഇലക്ട്രോണിക് രൂപത്തില് സൂക്ഷിച്ചിരിക്കുന്നവിവരങ്ങള് സി.ഡി/ഫ്ളോപ്പി ടേപ്പുകള് മുതലായ രൂപത്തില് ലഭിക്കാനുള്ള അവകാശം
മൂന്നാം കക്ഷി – വകുപ്പ്-2 (കെ)
വിവരം ആവശ്യപ്പെടുന്ന അപേക്ഷകന് ഒഴികെ മറ്റെല്ലാവരും മൂന്നാം കക്ഷിയില് ഉള്പ്പെടുന്നു. പൊതു അധികാരിയും ഇതില് ഉള്പ്പെടുന്നു.
വകുപ്പ് 3 - അറിയുവാനുള്ള അവകാശം
ഈ നിയമത്തിന് വിധേയമായി എല്ലാ ഇന്ത്യൻ പൗരന്മാർക്കും അറിയുവാനുള്ള അവകാശം ഉണ്ട്.
വിശദീകരണം - ഇന്ത്യൻ പൗരന്മാരായ വ്യക്തികൾക്കാണ് ഈ നിയമപ്രകാരം വിവരം ലഭിക്കുന്നത്. സംഘടനകൾക്കും, ഓഡിറ്റുകൾക്കും മറ്റ് പബ്ലിക് അതോറിറ്റികൾക്കും ഔദ്യോഗികമായ മറ്റ് മാർഗ്ഗങ്ങളിലൂടെ വിവരങ്ങൾ നേടാവുന്നതാണ്.
സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ
ബി) നിയമം നിലവിൽ വന്ന് 120 ദിവസങ്ങൾക്കുള്ളിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഓരോ പൊതു അധികാരിയും സ്വമേധയാ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഓഫീസിന്റെ പേര്, ഘടന, പ്രവർത്തന സമയം, സെക്ഷനുകൾ, ഓരോ സെക്ഷന്റെയും ചുമതലകൾ, പ്രവർത്തനങ്ങൾ, അവ നിർവ്വഹിക്കുന്നതിനുള്ള വ്യവസ്ഥകൾ, ചട്ടങ്ങൾ, നിയമങ്ങൾ, അധികാരങ്ങൾ, കൈവശമുള്ള രജിസ്റ്ററുകളുടേയും, രേഖകളുടേയും വിവരങ്ങൾ, ഓഫീസിന് കീഴിലുള്ള ബോർഡുകൾ, കമ്മിറ്റികൾ, കൗൺസിലുകൾ തുടങ്ങിയവയുടെ വിശദവിവരങ്ങൾ അവയിൽ പൊതുജനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും വിശദാംശങ്ങൾ, അവരുടെ മേൽവിലാസം, പ്രതിമാസ ശമ്പളം, ഓഫീസിനും അതിന്റെ ഏജൻസികൾക്കും ലഭിച്ച ബഡ്ജറ്റ് വിഹിതം, വരവുകൾ, ഓഫീസിന്റെ ചെലവുകൾ, ഓരോ ഇനത്തിലും അനുവദിച്ച ബഡ്ജറ്റുകൾ, ഓഫീസിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ, അനുവദിച്ച തുക, അവയുടെ നിർവ്വഹണ രീതി, ലൈസൻസുകൾ, പെർമിറ്റുകൾ, ലഭിച്ചവരുടെ പേര്, അവരുടെ വിശദാംശങ്ങൾ, അനുവദിച്ച വ്യവസ്ഥകൾ, പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേര്, ഔദ്യോഗിക പദവി. മേൽപറഞ്ഞ വിവരങ്ങൾ സമയാനുസരണം പുതുക്കിക്കൊണ്ടിരിക്കുകയും വേണം. ഇവ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിനിമയ സങ്കേതങ്ങളിലൂടെ സ്വമേധയാ പ്രസിദ്ധീകരിക്കണം.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ നിയമനം, ചുമതല - വകുപ്പ് 5
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ - വകുപ്പ് 5(1)
പൗരന്മാർ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുക, അവയ്ക്ക് കൈപ്പറ്റ് രസീത് നൽകുക, അപേക്ഷകൾ പരിശോധിച്ച് ബന്ധപ്പെട്ട പൊതു അധികാരിയുടെ കൈവശമുള്ളതോ അവർക്ക് നിയമാനുസൃതം പ്രാപ്യമാകുന്നതോ ആയ വിവരങ്ങൾ നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് പൗരന്മാർക്ക് ലഭ്യമാക്കുക, വിവരം നൽകാൻ കഴിയാത്ത കേസുകളിലെടുക്കുന്ന തീരുമാനങ്ങൾ കാര്യകാരണ സഹിതം രേഖാമൂലം അപേക്ഷകരെ അറിയിക്കുക എന്നിവയാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ പ്രധാന ചുമതലകൾ.
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ - വകുപ്പ് 5(2)
അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള അധികാരം അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഇല്ല. പൗരന്മാർ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിച്ച് ഇൻഫർമേഷൻ ഓഫീസർമാർക്ക് കൈമാറുക, ഇൻഫർമേഷൻ ഓഫീസർമാരുടെയും അപ്പീലേറ്റ് ഓഫീസർമാരുടെയും തീരുമാനങ്ങൾക്കെതിരെ സമർപ്പിക്കുന്ന അപ്പീൽ ഹർജികൾ യഥാക്രമം അപ്പീലേറ്റ് ഓഫീസർമാർക്കും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനും കൈമാറുക എന്നിവയാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ ചുമതല. വിവരാവകാശ പ്രകാരം ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്
സംബന്ധിച്ച് വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ സൂക്ഷിക്കേണ്ടതും അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ചുമതലയാണ്.
വകുപ്പ് 5(3) : എല്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും വിവരം തേടുന്ന അപേക്ഷകന് ആവശ്യമായ സഹായങ്ങൾ നൽകേണ്ടതാണ്. അതായത് അപേക്ഷ തയ്യാറാക്കുന്നതിനും വിവരം ലഭ്യമാകുന്നതിനും ആവശ്യമായ സഹായങ്ങൾ.
വിശദീകരണം : ചോദ്യം വ്യക്തമല്ല, അപേക്ഷയിൽ ന്യൂനതകൾ കാണുന്നു തുടങ്ങിയ കാരണത്താൽ ഒരു അപേക്ഷ നിരസിക്കാൻ കഴിയില്ല. കാരണം അവ പരിഹരിക്കുന്നതിനായി അപേക്ഷകനെ സഹായിക്കേണ്ട ചുമതല ഈ വകുപ്പ് പ്രകാരം പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുണ്ട്.
വകുപ്പ് 5(4) : പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് പാവൻ വിവരം നൽകുന്നതിന് ആവശ്യമാണെന്ന് തോന്നുന്ന പക്ഷം തന്റെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായം രേഖാമൂലം തേടാവുന്നതാണ്.
വകുപ്പ് 5(5) : ഏതെങ്കിലും ഉദ്യോഗസ്ഥനോട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 5(4) പ്രകാരം സഹായം തേടിയാൽ, ടി ഉദ്യോഗസ്ഥൻ വിവരം നൽകുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകേണ്ടതാണ്. ഇക്കാര്യത്തിൽ വിവരം നൽകാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി കണക്കാക്കി തുടൺനടപടികൾ സ്വീകരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷന് അധികാരം ഉള്ളതാണ്.
വകുപ്പ് 6 - അപേക്ഷകൾ സമർപ്പിക്കേണ്ട വിധം
വകുപ്പ് 6(1) : ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷ നൽകുന്ന സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ ഉള്ള അപേക്ഷ ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിച്ച് വിവരം തേടാവുന്നതാണ്. ഇലക്ട്രോണിക് മാധ്യമം മുഖേനയും (ഇ-മെയിൽ, വെബ്സൈറ്റ്) അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഫീസ് കൂടെ സമർപ്പിക്കേണ്ടതാണ്.
കുറിപ്പ് - ഫീസ് അടച്ചില്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കരുത്. ഫീസ് അടയ്ക്കാൻ അപേക്ഷകനോട് രേഖാമൂലം അറിയിക്കാവുന്നതാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവരാണെങ്കിൽ ആയതിന്റെ രേഖ ഹാജരാക്കാൻ ആവശ്യപ്പെടാവുന്നതാണ്. ഫീസ് അടച്ച രേഖയോ, ബി.പി.എൽ-ന്റെ രേഖയോ ഹാജരാക്കുന്ന ദിവസം മുതൽ മാത്രമേ സമയപരിധി കണക്കാക്കേണ്ടതുള്ളൂ.
വകുപ്പ് 6(2) : അപേക്ഷകൻ വിവരം തേടുന്നതിന്റെ കാരണം ആവശ്യപ്പെടാൻ പാടില്ല. അപേക്ഷകനെ ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ ആവശ്യപ്പെടാവൂ.
വകുപ്പ് 6(3) വിവരങ്ങൾ മറ്റൊരു പബ്ലിക് അതോറിറ്റിയുടെ കൈവശത്തിലാണെങ്കിൽ
അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ ഏതെങ്കിലും ഒരു പൊതു അധികാരിയുടെ കൈവശത്തിലാണെങ്കിൽ പ്രസ്തുത അപേക്ഷയോ അപേക്ഷയിലെ ബന്ധപ്പെട്ട ചോദ്യങ്ങളോ 5 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പൊതു അധികാരിക്ക് കൈമാറേണ്ടതാണ്. അപേക്ഷ കൈമാറിയ വിവരം അപേക്ഷകനെ അറിയിച്ചാൽ മതിയാകുന്നതാണ്. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ ഒന്നിലധികം പൊതു അധികാരികളുമായി ബന്ധപ്പെട്ടവയാണെങ്കിൽ വെവ്വേറെ അപേക്ഷകൾ ബന്ധപ്പെട്ട പൊതു അധികാരികൾക്ക് സമർപ്പിക്കണമെന്ന വിവരം അപേക്ഷകനെ അറിയിച്ചാൽ മതിയാകുന്നതാണ്.
വകുപ്പ് 7 വിവരങ്ങൾ നൽകൽ - അപേക്ഷകളിന്മേലുള്ള തീരുമാനം
വകുപ്പ് 7(1) : അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ കഴിയുന്നതും വേഗം നൽകണം. പരമാവധി 30 ദിവസത്തിനകം നൽകണം (അവധി ദിവസങ്ങൾ ഉൾപ്പെടെ). ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങളാണെങ്കിൽ 48 മണിക്കൂറിനകം നൽകേണ്ടതാണ്.
വകുപ്പ് 7(2) : നിശ്ചിത സമയപരിധിക്കകം വിവരം നൽകാതിരിക്കുകയോ, അപേക്ഷയിൽ തീരുമാനം എടുക്കാതിരിക്കുകയോ ചെയ്താൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ നിരസിച്ചതായി കണക്കാക്കും. എന്നാൽ പിന്നീട് വിവരങ്ങൾ നൽകുകയാണെങ്കിൽ അത് സൗജന്യമായി നൽകേണ്ടതാണ്. സൗജന്യമായി നൽകേണ്ടി വരുന്നതു വഴി പബ്ലിക് അതോറിറ്റിക്ക് ഉണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കാവുന്നതാണ്.
വകുപ്പ് 7(3) : വിവരം നൽകുന്നതിന് കൂടുതൽ ഫീസ് ആവശ്യമാണെങ്കിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആയത് അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
എ) കൂടുതൽ ഫീസ് ആവശ്യപ്പെട്ട് അറിയിപ്പ് നൽകുന്ന തീയതി മുതൽ അപേക്ഷകൻ ഫീസ് അടച്ച് വിവരം രേഖാമൂലം അറിയിക്കുന്ന തീയതി വരെയുള്ള സമയം, വിവരം നൽകുന്നതിനുള്ള നിശ്ചിത സമയപരിധിയിൽ നിന്ന് (30 ദിവസം) ഒഴിവാക്കാവുന്നതാണ്.
ബി) കൂടുതൽ ഫീസ് ആവശ്യപ്പെട്ട തീരുമാനത്തിന്മേൽ അപേക്ഷകന് അപ്പീൽ സമർപ്പിക്കാവുന്നതാണ്. അതിനാൽ കൂടുതൽ ഫീസ് അടയ്ക്കാൻ അപേക്ഷകന് നൽകുന്ന അറിയിപ്പിൽ ഫീസ് കണക്കാക്കിയ വിധം, അപ്പീൽ അവകാശം, അപ്പീൽ അതോറിറ്റിയുടെ വിശദാംശങ്ങൾ, അപ്പീൽ നൽകാനുള്ള സമയപരിധി എന്നിവ കൂടി അപേക്ഷകനെ അറിയിക്കണം.
വകുപ്പ് 7(4) : വിവരം തേടുന്ന ആൾ ഇന്ദ്രിയ സംബന്ധമായ വൈകല്യങ്ങൾ അനുഭവിക്കുന്ന ആളാണെങ്കിൽ വിവരം പരിശോധിക്കുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അയാളെ സഹായിക്കേണ്ടതാണ്.
ഫീസ് ഇളവ്
വകുപ്പ് 7(5) : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വ്യക്തികളെ അപേക്ഷാ ഫീസ് നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കായി അപേക്ഷകൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളാണെന്ന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് / ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നുമുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. എന്നാൽ പകർപ്പുകൾ അനുവദിക്കുന്നതിനുള്ള ചിലവ് ഫീസിൽ എ4 വലിപ്പത്തിലുള്ള 20 പേജുകൾ മാത്രം അനുവദിക്കുന്നതിനാണ് ഇളവുള്ളത്. G.O(P) No.20/2019/GAD Dated. 17.01.2015 (SRO Notification No.53/2015 Dated 28.01.2015)
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവുകൾ
1. സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറിയുടെ 30.04.2008 ലെ 3083/SIC-GEN-1/2008
> വിശദീകരണങ്ങൾ, വ്യാഖ്യാനങ്ങൾ, അഭിപ്രായങ്ങൾ മുതലായവ ആവശ്യപ്പെടുക, അഭിപ്രായങ്ങൾ തേടുക, വിവരങ്ങൾ ക്രോഡീകരിച്ചു നൽകുക, സുദീർഘവും സങ്കീർണ്ണവുമായ ചോദ്യങ്ങൾ ചോദിക്കുക, പരാതിയ്ക്ക് പരിഹാരം ആവശ്യപ്പെടുക എന്നിവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല.
2. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 21.04.2016 തീയതിയിലെ 13019/ SIC-GEN-4/2015 നമ്പർ ഉത്തരവ്
> അപേക്ഷാ ഫീസ് ആയ 10/- രൂപ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ നേരിട്ട് ക്യാഷ് ആയി അടയ്ക്കേണ്ട എന്നും കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചാൽ മതി എന്നുമുള്ള ഉത്തരവ്.
3. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 10.01.2014 തീയതിയിലെ 5318/ SIC-GEN-4/2012 നമ്പർ ഉത്തരവ്
> ബിൽഡിംഗ് പ്ലാൻ, സ്കെച്ച് എന്നിവ കെട്ടിട ഉടമസ്ഥന്റെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ നൽകേണ്ടതില്ല.
4. സംസ്ഥാന വിവരാവകാശ കമ്മീഷൻ 09.01.2020 തീയതിയിലെ 3156/SIC-G-1/2015 നമ്പർ ഉത്തരവ്
> ബിൽഡിംഗ് പ്ലാൻ പകർപ്പ്, ആധാരത്തിന്റെ പകർപ്പ് എന്നിവ വ്യക്തിയുടെ സ്വകാര്യ വിവരങ്ങളായതിനാൽ നൽകേണ്ടതില്ല.
5. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 31.03.2008 തീയതിയിലെ CP.No.193/2008/SIC നമ്പർ ഉത്തരവ്
> ഒരു സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിക്കുവാൻ കഴിയില്ല.
6. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ CIC/RM/A/2014/003775-SA നമ്പർ ഉത്തരവ്
> ഉദ്യോഗസ്ഥരുടെ Gross Salary വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം.
7. ബഹു: സുപ്രീം കോടതിയുടെ 13.12.2012-ലെ Civil Appeal No.9052 of 2012 നമ്പർ ഉത്തരവ്
> ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ, ഇൻകംടാക്സ് റിട്ടേൺ, സർവ്വീസ് റെക്കോർഡ് എന്നിവ വെളിപ്പെടുത്തണമെങ്കിൽ അത് വെളിപ്പെടുത്തുന്നതിന് അനുകൂലമായി വൻതോതിലുള്ള പൊതുതാൽപര്യം ഉണ്ടായിരിക്കണം.
8. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 05.12.2006-ലെ CIC/AJ/A/2006/00411 നമ്പർ ഉത്തരവ്
> താൻ തന്നെ നൽകിയ രേഖയുടെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ല.