ജനസംഖ്യാപരമായ വിവരങ്ങള്‍

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ സ്ഥിതിചെയ്യുന്ന മലയോര മേഖലയായ മേലുകാവ് ഗ്രാമപഞ്ചായത്ത് 30.49 ച.കി.മി വിസ്തീർണ്ണത്തില്‍ 14 വാർഡുകളായി വിഭജനം ചെയ്യപ്പെട്ടിരിക്കുന്നു. 2001 ലെ സെന്‍സസ് പ്രകാരം 5581 പുരുഷന്‍മാരും 5647 സ്ത്രീകളും ഉള്ള മേലുകാവ് ഗ്രാമപഞ്ചായത്തിലെ ജന സാന്ദ്രത 368 ഉും സ്ത്രീ പുരുഷ അനുപാതം 1012 ഉും ആണ്.